പെരുങ്കള്ളങ്ങൾ നിരത്തുന്ന ‘ഉൗട്ടിയറുപ്പന്മാർ’; കേന്ദ്രത്തെ കൈകാര്യം ചെയ്​ത്​ ​െഎസക്

​കോ​ഴി​​ക്കോ​ട്​: കോ​ർ​പ​റേ​റ്റ് മു​ന്തി​യ​റു​പ്പ​ന്മാ​രു​ടെ ലാ​ഭ​ക്കൊ​തി​യ​ട​ക്കാ​ൻ സ്വ​ന്തം ജ​ന​ത​യെ ‘ഊ​ട്ടി​യ​റു​ക്കു​ക’​യാ​ണ് കേ​ന്ദ്ര​ഭ​ര​ണാ​ധി​കാ​രി​ക​ളെ​ന്ന്​ ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്. ​അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കു​റ​യു​മ്പോ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല സ്വാ​ഭാ​വി​ക​മാ​യി കു​റ​യും. എ​ന്നാ​ൽ, ​ അ​തി​​െൻറ നേ​ട്ടം ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കാ​തി​രി​ക്കാ​ൻ നി​കു​തി​നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ത്തു​ന്ന​വ​രെ ‘ഊ​ട്ടി​യ​റു​പ്പ​ന്മാ’​രെ​ന്ന​ല്ലാ​തെ എ​ന്താ​ണ് വി​ളി​ക്കേ​ണ്ട​തെ​ന്നും ​അ​ദ്ദേ​ഹം ചോ​ദി​ച്ചു. ​ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റി​ലാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. പെ​ട്രോ​ൾ വി​ല നൂ​റി​ലേ​ക്ക്​ കു​തി​ക്കു​മ്പോ​ഴും അ​തി​നെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​തേ​വ​രെ പ​റ​ഞ്ഞ ന്യാ​യ​ങ്ങ​ളെ​ല്ലാം പെ​രു​ങ്ക​ള്ള​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു തെ​ളി​ഞ്ഞി​ട്ടും ഒ​രു​ളു​പ്പു​മി​ല്ല -​െഎ​സ​ക്​ പ​റ​ഞ്ഞു.

ആ​ദ്യം സെ​ഞ്ച്വ​റി അ​ടി​ക്കു​ന്ന​ത്​ രൂ​പ​യോ പെ​ട്രോ​ളോ? എ​ന്ന ട്രോ​ൾ സ​മാ​ന​മാ​യ ചോ​ദ്യ​ത്തോ​ടെ​യാ​ണ്​ ​െഎ​സ​ക്​ ​പോ​സ്​​റ്റ്​ തു​ട​ങ്ങു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​​ക്ക​സേ​ര​യി​ൽ എ​ത്തു​ന്ന​തി​ന്​ മു​മ്പ്​ ‘പാ​കി​സ്​​താ​​െൻറ​യും ബം​ഗ്ലാ​ദേ​ശി‍​െൻറ​യും ശ്രീ​ല​ങ്ക​യു​ടെ​യും ക​റ​ൻ​സി​യു​ടെ മൂ​ല്യം ഇ​ടി​യാ​തി​രി​ക്കു​മ്പോ​ൾ എ​ന്തു​കൊ​ണ്ട് ഇ​ന്ത്യ​യു​ടെ ക​റ​ൻ​സി​യു​ടെ മൂ​ല്യം ഇ​ടി​യു​ന്നു’ എ​ന്ന മോ​ദി​യു​ടെ വി​ഖ്യാ​ത​മാ​യ പ​ഴ​യ പ്ര​സം​ഗ​ത്തി​ന് ട്രോ​ള​ർ​മാ​ർ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും ന​ല്ല മാ​ർ​ക്ക​റ്റാ​ണെ​ന്നും ​അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ ക്രൂ​ഡോ​യി​ൽ വി​ല​യും ഇ​ന്ത്യ​യി​ലെ എ​ണ്ണ​വി​ല​യും ത​മ്മി​ലെ താ​ര​ത​മ്യ​ത്തെ ക​ണ​ക്കു നി​ര​ത്തി​യാ​ണ്​ ​െഎ​സ​ക്​ പൊ​ളി​ക്കു​ന്ന​ത്.

2013 ജൂ​ലൈ​യി​ൽ എ​ണ്ണ​വി​ല ബാ​ര​ലി​ന് 115 രൂ​പ​യാ​യി​രു​ന്നു. അ​ന്ന് ലി​റ്റ​ർ പെ​ട്രോ​ളി​ന് 77 രൂ​പ. ഇ​ന്ന​ലെ ക്രൂ​ഡോ​യി​ലി​ന് 76.42 ഡോ​ള​ർ വി​ല​യാ​യി താ​ഴ്​​ന്ന​പ്പോ​ൾ പെ​ട്രോ​ൾ വി​ല 88 രൂ​പ​യും. മോ​ദി അ​ധി​കാ​ര​മേ​റ്റ 2014 മേ​യ് മാ​സ​ത്തി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 100 ഡോ​ള​റാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ത് ബാ​ര​ലി​ന് 35 ഡോ​ള​ർ എ​ന്ന നി​ല​യി​ലേ​ക്കെ​ത്തി. ആ ​വി​ല​ക്കു​റ​വി​​െൻറ എ​ന്ത് ആ​നു​കൂ​ല്യ​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ച്ച​തെ​ന്ന്​ ചോ​ദി​ച്ച അ​ദ്ദേ​ഹം അ​സം​സ്​​കൃ​ത എ​ണ്ണ വി​ല ഇ​ടി​യു​ന്ന​തി​​െൻറ നേ​ട്ടം വി​ല​ക്കു​റ​വാ​യി പ്ര​തി​ഫ​ലി​ക്കാ​തി​രി​ക്കാ​ൻ എ​ക്സൈ​സ് തീ​രു​വ കു​ത്ത​നെ ഉ​യ​ർ​ത്തു​ക​യാ​ണ് കേ​ന്ദ്രം ചെ​യ്ത​തെ​ന്നും പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന ദു​സ്സ​ഹ​മാ​യ ഭാ​ര​ത്തെ​ക്കു​റി​ച്ച് ഒ​രു വേ​വ​ലാ​തി​യും ഭ​രി​ക്കു​ന്ന​വ​ർ​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ, കോ​ർ​പ​റേ​റ്റു​ക​ളു​ടെ ലാ​ഭം കു​റ​ഞ്ഞാ​ൽ ജ​ന​ങ്ങ​ളു​ടെ മ​ടി​ശ്ശീ​ല ക​വ​ർ​ന്ന് അ​വ​രെ പ്രീ​തി​പ്പെ​ടു​ത്താ​ൻ കൈ​യ​റ​പ്പി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. തീ​വെ​ട്ടി​ക്കൊ​ള്ള​ക്ക്​ ശീ​ട്ടെ​ഴു​തു​ന്ന ഭ​ര​ണം ന​മു​ക്കു വേ​ണ്ട. ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ദേ​ശീ​യ ഹ​ർ​ത്താ​ൽ ജ​ന​ദ്രോ​ഹി​ക​ൾ​ക്ക് ക​ന​ത്ത താ​ക്കീ​താ​യി മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു.

Tags:    
News Summary - thomas issac -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.