Posted On
date_range Updated On
date_range ഗുജറാത്ത് മറക്കാൻ ഉദ്ദേശിച്ചിട്ടില്ല; ആ ഓർമ തന്നെയാണ് ആയുധം -തോമസ് ഐസക്
കോഴിക്കോട്: കുറ്റ്യാടിയിൽ ബി.ജെ.പി പ്രകടനത്തിനിടെ നടത്തിയ കൊലവിളിയെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രിയും സി.പി. എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. തോമസ് ഐസക്. ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാൻ ഉദ്ദേശിച്ചിട്ടുമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഒരു കൂട്ടക്കൊലയ്ക്ക് തങ്ങൾ ഒരുങ്ങിക്കഴിഞ്ഞു എന്നാണോ സംഘപരിവാറിന്‍റെ അനുയായികളും നേതാക്കളും രാജ്യത്തിനു നൽകുന്ന മുന്നറിയിപ്പ് എന്നും ഐസക് ചോദിക്കുന്നു.
പൗരത്വ ബില്ലിന്‍റെയും പൗരത്വ രജിസ്റ്ററിന്‍റെയും യഥാർഥ ഉന്നം ആരാണെന്ന് ഈ മുദ്രാവാക്യങ്ങളും രക്തദാഹമിരമ്പുന്ന പ്രസ്താവനകളും അർഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിക്കുന്നു. ബി.ജെ.പിയുടെ വർഗീയ അജണ്ട പൊളിക്കാൻ ഗുജറാത്ത് എന്ന ഓർമ തന്നെയാണ് തങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നും ഐസക് പറയുന്നു.
തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.