Posted On
date_range Updated On
date_range തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് മന്ത്രിയുടെ ഒാഫീസ്
തിരുവനന്തപുരം: അവധിയിൽ പോകാൻ അപേക്ഷ നൽകിയെന്ന പ്രചാരണങ്ങൾ നിഷേധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഒാഫിസ്. ചികിത്സാർഥം മന്ത്രി അവധിയിൽ പ്രവേശിക്കുെന്നന്ന വാർത്തകൾ വാസ്തവിരുദ്ധമാണെന്ന് മന്ത്രിയുടെ ഒാഫിസ് വാർത്തകുറിപ്പിൽ വ്യക്തമാക്കി.
ഇൗമാസം അവസാനത്തോടെ മന്ത്രി ഒരുമാസത്തേക്ക് അവധിൽ പോകുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നുമായിരുന്നു പ്രചാരണം. വകുപ്പ് ചുമതലകള്‍ മറ്റൊരു മന്ത്രിക്ക് നല്‍കുമെന്നും പ്രചാരണമുണ്ടായിരുന്നു. അതേസമയം ഇത് നിക്ഷിപ്ത താൽപര്യത്തോടെയാണെന്നും അവധിക്ക് അപേക്ഷിച്ച് മന്ത്രി കത്ത് നൽകുകയോ വാക്കാൽ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഒാഫിസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.