Posted On
date_range Updated On
date_range തൻഖയുടെ വരവ് കോൺഗ്രസിന് അപമാനം: വി.എം സുധീരൻ
തിരുവനന്തപുരം: കായൽ കൈയേറ്റ കേസിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കായി വാദിക്കാനെത്തിയ കോൺഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തൻഖയെ രൂക്ഷമായി വിമർശിച്ച് വി.എം.സുധീരൻ. തൻഖയുടെ വരവ് കോൺഗ്രസ് പാർട്ടിക്ക് തീർത്തും അപമാനകരമാണെന്ന് സുധീരൻ പറഞ്ഞു. കേസിൽ തൻഖ ഹാജരാകരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സുധീരനും നിലപാടാവർത്തിച്ച് രംഗത്തെത്തിയത്.
തൻഖയെപ്പോലുള്ള എം.പിമാർ കോൺഗ്രസ് ബാധ്യതയാണെന്നും കോൺഗ്രസിനെ കുഴപ്പിൽ ചാടിക്കാനുള്ള ചാണ്ടിയുടെ തന്ത്രത്തിൽ തൻഖ വീഴുകയായിരുന്നുവെന്നും സുധീരൻ കഴിഞ്ഞ ദിവസവും കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.