ഇത് അനീതിയും വിവേചനവും; ജപ്തിക്കെതിരെ ഹരിത മുൻ നേതാവ്

കോഴിക്കോട്: ഹർത്താൽ അക്രമത്തിന്റെ പേരിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിനെ അനുകൂലിച്ച് മുസ്‌ലിം ലീഗ് നേതൃത്വം രംഗത്തെത്തിയിരിക്കെ എതിർ നിലപാടുമായി എം.എസ്.എഫ് ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇപ്പോൾ നടക്കുന്ന ജപ്തി നടപടികൾ അനീതിയും വിവേചനവുമാണെന്ന് മുഫീദ തുറന്നടിച്ചത്.

"ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിക്കുന്നവർ ആരായാലും അത് ഈടാക്കണം. അതൊരു സംഘടനയിൽ തുടങ്ങി അവസാനിക്കേണ്ട സംഗതി അല്ല. പക്ഷെ ഇപ്പോൾ നടക്കുന്നത് അനീതിയും വിവേചനവുമാണെന്ന് പറയാതെ വയ്യ. ആളു മാറിയാലും ഇല്ലെങ്കിലും നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ഒന്നുമറിയാത്ത എത്രയോ വയോധികരെയും കുട്ടികളെയും സ്ത്രീകളെയും തെരുവിലേക്ക് വലിച്ചിടുന്ന പണിയാണ്. ഒരു കിടപ്പാടം ഉണ്ടാക്കാനുള്ള കഷ്ടപ്പാട് ഓരോ ആവശ്യങ്ങൾക്കായി ഓഫിസുകൾ കയറി ഇറങ്ങുന്നവരുടെ മുഖത്തു നിന്ന് വായിച്ചെടുത്തിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ഭവനരഹിതരില്ലാത്ത കേരളം ഉണ്ടാക്കുന്നുവെന്ന് വീമ്പ് പറയുന്ന സർക്കാരാണിത്."-പോസ്റ്റിൽ പറയുന്നു. ലീഗ് പ്രവർത്തകരുടെ സ്വത്ത് ജപ്തി ചെയ്യുന്നതിനെ മാത്രമാണ് പാർട്ടി നേതൃത്വം എതിർത്തത്.

Tags:    
News Summary - This is injustice and discrimination; Haritha ex-leader against confiscation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.