???????????????????? ?????????? ???????????? ?????????? ????????? ??????? ????????????? ??????? ?????? ??? ?????????????????????? ??????? ?????? ?.????. ?????????????? ?????????? ????????????? ?????????????? ???????????????????? (?????????)

കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണം; പ്രതിയുടെ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം: അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത് തി‍​െൻറ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. യൂനിവേഴ്‍സിറ ്റി കോളജിലെ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ്​ എന്നിവരെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ്​ ശിവരഞ്​ജിത്ത്​ ഇൗ ആവശ്യം ഉന്നയിച്ചത്​.

കൈക്ക്​ പരിക്കേറ്റിട്ടുണ്ടെന്നും അതിനാൽ ആശുപത്രിയിൽ കിടത്തിച്ചികിത്സ വേണമെന്നുമുള്ള ആവശ്യമാണ്​ അയാൾ ഉന്നയിച്ചത്​. അതി​​െൻറ ആവശ്യമില്ലെന്നും ജയിലിൽ ചികിത്സ ലഭ്യമാക്കാൻ സംവിധാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇപ്പോൾ അഭിഭാഷകനെ കാണേണ്ട സാഹചര്യമില്ലെന്നും കോടതി കൂട്ടിച്ചേർത്തു. തുടർന്നാണ്​ ആറ്​ പ്രതികളെയും ഇൗമാസം 29 വരെ റിമാൻഡ് ചെയ്തത്​. വിദ്യാർഥികൾക്ക് ജാമ്യം നൽകിയാൽ നഗരമധ്യത്തിലെ കലാലയത്തിൽ വീണ്ടും കലാപമുണ്ടാകുമെന്ന് പൊലീസ് വാദിച്ചു.

അതിനിടെ, തിങ്കളാഴ്​ച പുലർച്ച പിടിയിലായ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, സംഘർഷം ഉണ്ടായെങ്കിലും കുത്തിയതാരെന്ന് അറിയില്ലെന്ന് പിന്നീട് മൊഴി മാറ്റുകയായിരുന്നു. കോളജിലെ വിദ്യാർഥിയായ അഖിലിനെ വധിക്കാൻ ശ്രമിച്ചെന്ന കേസി​​െൻറ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്​റ്റിലാകുന്നത്. പുലർച്ച മൂന്നിന് കല്ലറയിലെ സുഹൃത്തി‍​െൻറ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് കേശവദാസപുരത്ത് നിന്ന് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

Tags:    
News Summary - Thiruvanathapuram University issue - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.