തിരുവനന്തപുരം: സബ്ട്രഷറിയിലെ തട്ടിപ്പിന് വഴിയൊരുക്കിയത് ട്രഷറി സോഫ്റ്റ്വെയറിലെ പഴുതെന്ന് പ്രാഥമിക പരിശോധനയിൽ എൻ.െഎ.സിയുടെ (നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ) കണ്ടെത്തൽ. ഇടപാട് നടന്നയുടൻ റദ്ദാക്കിയാൽ സംവിധാനത്തിലെ പിഴവ് കാരണം പണം ഏത് അക്കൗണ്ടിലാണുള്ളെതന്ന് ഒാൺലൈനിൽ അറിയാൻ കഴിയില്ല. ദിനേന അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള കണക്കെടുപ്പിലേ പണക്കുറവ് വ്യക്തമാകൂ. തുടർന്ന് ഇടപാടുകൾ ഒാേരാന്നും പരിശോധിച്ചാലേ പണം കൈമറിഞ്ഞത് കണ്ടെത്താനാകൂ. ഇതാണ് സബ് ട്രഷറിയിൽ സംഭവിച്ചത്. തട്ടിപ്പ് കെണ്ടത്തിയിട്ടും പണം തിരികെ അടപ്പിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടന്നതായും വിവരമുണ്ട്.
വഞ്ചിയൂർ സംഭവത്തിെൻറ പശ്ചാത്തലത്തിൽ തട്ടിപ്പിെൻറ പഴുതടയ്ക്കാൻ ട്രഷറികളിലെ ഓൺലൈൻ ഇടപാടുകളിൽ ബയോമെട്രിക് ലോഗിൻ ഏർപ്പെടുത്താനാണ് ആലോചന. ഇതോടെ ബാങ്കുകളിലേത് മാതൃകയിൽ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ ഉദ്യോഗസ്ഥന് ഒാൺലൈൻ സംവിധാനത്തിൽ പ്രവേശിക്കാക്കാനാകൂ. നിലവിലെ യൂസർനെയിം, പാസ്വേഡ് സംവിധാനം ഒഴിവാക്കിയാണ് പകരം ബയോമെട്രിക് ഏർപ്പെടുത്തുക.
പാസ്വേഡ് ലഭിച്ചത് മുൻ ട്രഷറി ഒാഫിസറിൽ നിന്നെന്ന് ബിജു; നിഷേധിച്ച് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: പണം തട്ടാൻ ഉപയോഗിച്ച യൂസർ ഐഡിയും പാസ്വേഡും മുൻ ട്രഷറി ഓഫിസറിൽ നിന്നാണ് തനിക്ക് ലഭിച്ചതെന്ന് ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാൽ. പൊലീസിെൻറ ചോദ്യംചെയ്യലിലാണ് ബിജുലാൽ ഇത്തരത്തിൽ മൊഴി നൽകിയത്. ഒരുദിവസം ട്രഷറി ഓഫിസർ പെട്ടന്ന് വീട്ടിൽ പോയപ്പോൾ കമ്പ്യൂട്ടർ ഓഫാക്കാൻ തനിക്ക് പാസ്വേഡ് പറഞ്ഞ് തരികയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു ഇത്. ട്രഷറി ഓഫിസർ അവധിയിൽ പോയശേഷം ഏപ്രിലിൽ പണം പിൻവലിച്ചു.
ആദ്യം 75 ലക്ഷവും പിന്നീട് രണ്ട് കോടിയും പിൻവലിച്ചു. ആദ്യം തട്ടിയ പണം ഭൂമി വാങ്ങാൻ സഹോദരിക്ക് അഡ്വാൻസ് നൽകി. ഭാര്യക്ക് സ്വർണവും വാങ്ങിയതിന് ശേഷം ബാക്കി പണം ചീട്ടുകളിക്കാൻ ഉപയോഗിെച്ചന്നാണ് ബിജുലാലിെൻറ മൊഴി.എന്നാൽ പാസ്വേഡ് താനാണ് നൽകിയതെന്ന മൊഴി മുൻ ട്രഷറി ഓഫിസർ ഭാസ്കരൻ നിഷേധിച്ചു.പാസ്വേഡ് താൻ ബിജുവിന് നൽകിയിട്ടില്ല. കമ്പ്യൂട്ടർ ഓഫാക്കണമെങ്കിൽ ചുമതലപ്പെടുത്തുക അഡ്മിനിസ്ട്രേറ്ററെയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.