കേന്ദ്ര സർക്കാർ രാജ്യത്തെ വിൽക്കുന്നു -കോടിയേരി ബാലകൃഷ്ണൻ

ശംഖുംമുഖം: പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് കമീഷൻ വാങ്ങുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ വിൽക്കുകയാ​െണന്ന് സി.പി.എം സ ംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​​കരിക്കുന്നതി​െനതിരെ എൽ.ഡി.എഫ ് ജില്ല കമ്മിറ്റി രാജ്യാന്തര വിമാനത്താവളത്തിന് മുന്നിൽ സംഘടിപ്പിച്ച ‘കരിദിന സമ്മേളനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുത്ത് നൽകിയ സമയത്ത് സംസ്ഥാന സർക്കാറുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചാണ് കേന്ദ്ര സർക്കാർ എയർപോർട്ട് വിൽക്കാൻ നീക്കം നടത്തുന്നത്. അതിനെ എന്ത് വിലകൊടുത്തും എതിർക്കും. രാജ്യത്തെ വിമാനത്താവളം പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ വിറ്റ് കമീഷൻ വാങ്ങി ബി.ജെ.പിയുടെ ഇലക്​ഷൻ ഫണ്ടിലേക്ക് പരമാവധി തുക എത്തിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.

പൊതുമേഖല സ്ഥാപനങ്ങൾ പൊതുമേഖലയിൽ നിലനിർത്തണം എന്നതാണ് സംസ്ഥാന സർക്കാറി​​​െൻറ നയം. എയർപോർട്ട് വിൽക്കാനാണ് ശ്രമമെങ്കിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടു​ണ്ട്. അതിനായി ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് അയച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിച്ചു. എ. സമ്പത്ത് എം.പി നീലലോഹിതദാസൻ നാടാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Thiruvananthapuram Airport Privatisation Kodiyeri Balakrishnan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.