തിരുവനന്തപുരം: ടൈറ്റാനിയം ഡൈഒാക്സെഡുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരനെ, മയക്കുമരുന്ന് ൈകവശംെവച്ചെന്ന ധാരണയിൽ വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ തടഞ്ഞുെവച്ചു. തിരുവനന്തപുരം വലിയശാല സ്വദേശി ഗോവിന്ദന് നാരയണനെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞത്.
ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30നുള്ള എമിറേറ്റ്സ് വിമാനത്തില്‍നിന്ന് ദുബൈ വഴി െനെജീരിയയിലേക്ക് പോകാനെത്തിയതാണ് നാരായണൻ. ഇയാളുടെ ബാഗിനുള്ളില്‍ മയക്കുമരുന്ന് ഉള്ളതായി എയര്‍ലൈന്‍സ് അധികൃതര്‍ വിവരം അറിയിച്ചു. എന്നാൽ, രണ്ടു കിലോ ടൈറ്റാനിയം ഡൈഒാക്സെഡാണ് കണ്ടെത്തിയത്. ഇത് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.