Posted On
date_range Updated On
date_range തിരുവമ്പാടി പൊലീസിന്‍റെ വാഹനം മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവമ്പാടി: സംസ്ഥാനപാതയിൽ തിരുവമ്പാടി പൊലീസിന്‍റെ വാഹനം മറിഞ്ഞ് അപകടം. രാവിലെ ഒമ്പത് മണിയോടെ ബാലുശ്ശേരി പറമ്പിൻ മുകളിലാണ് സംഭവം. ആർക്കും പരിക്കില്ല.
15 അടിയോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ നിന്ന് പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വനിത പൊലീസ് അടക്കം മൂന്നു പേർ വാഹനത്തിലുണ്ടായിരുന്നു. വടകര എസ്.പി ഓഫിസിലേക്കു പോകുകയായിരുന്നു സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.