തിരുവല്ല: എം.സി റോഡിലെ തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടിപറമ്പ് ഭാഗത്ത് റോഡിൽ വെള്ളം കയറി. ഇന്ന് പുലർച്ചയോടെയാണ് മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തിയത്.
റോഡിന് കുറുകെ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. റോഡിന്‍റെ 200 മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുകയാണ്.
വെള്ളക്കെട്ടിൽ അകപ്പെട്ട് എൻജിൻ ഓഫ് ആയി പോകുന്ന വാഹനങ്ങൾ സമീപവാസികൾ ചേർന്ന് കരക്ക് എത്തിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് റോഡിന്‍റെ ഇരുദിക്കുകളിലുമായി വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വെള്ളം ഇനിയും ഉയർന്നാൽ ഗതാഗതം പൂർണമായി സ്തംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.