(പ്രതീകാത്മക ചിത്രം)
Posted On
date_range Updated On
date_range മോഷ്ടാവ് വീട്ടമ്മയെ അടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്നു
തിരുവല്ല: മന്നംകരച്ചിറയിൽ വീട്ടിൽ കടന്ന മോഷ്ടാവ് വീട്ടമ്മയെ അടിച്ചുവീഴ്ത്തി 10 പവനോളം ആഭരണങ്ങൾ കവർന്നു. മന്നംകരച്ചിറ ലക്ഷ്മിവിലാസത്തിൽ ശാന്തിയുടെ (57) സ്വർണാഭരണങ്ങളാണ് കവർന്നത്. ബുധനാഴ്ച പുലർച്ച നാലോടെയായിരുന്നു സംഭവം.
ഹാളിനുള്ളിലെ ആളനക്കം ശ്രദ്ധയിൽപെട്ടെത്തിയ ശാന്തിയെ വീഴ്ത്തിയശേഷം കഴുത്തിൽ കുത്തിപ്പിടിച്ച് മാലയും വളകളും കമ്മലും കൈക്കലാക്കിയ ശേഷം മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
ഭർത്താവ് മരിച്ച ശാന്തി വീട്ടിൽ തനിച്ചായിരുന്നു താമസം. സംഭവം നടന്നതിനു പിന്നാലെ ശാന്തി ബന്ധുക്കളെ ഫോണിൽ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തി ശാന്തിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.