കൺസ്യൂമർഫെഡി​െൻറ ക്രിസ്​മസ്​ ചന്ത ഇത്തവണയും ഉണ്ടാകില്ല

തിരുവനന്തപുരം: കൺസ്യൂമർഫെഡ്​ ക്രിസ്​മസ്​ ചന്ത ഇത്തവണയും ഉണ്ടായേക്കില്ല. ഇതുസംബന്ധിച്ച്​ കൺസ്യൂമർഫെഡ്​ സർക്കാറിന്​ ശിപാർശ സമർപ്പിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ക്രിസ്​മസ്​ അടുത്തതിനാൽ സർക്കാർ അനുമതി ലഭിച്ചാൽപോലും ഇനി ചന്ത ഒരുക്കുന്നത്​ ശ്രമകരമായിരിക്കുമെന്നാണ്​ അധികൃതർ പറയുന്നത്​.

500ഓളം കേന്ദ്രങ്ങളിൽ ചന്ത ഒരുക്കാനായിരുന്നു ആലോചന. എന്നാൽ, സർക്കാർ അനുമതി വൈകി ലഭിച്ചാൽ പുതുവത്സര ചന്തയായി നടത്തുന്നതും കൺസ്യൂമർഫെഡി​െൻറ പരിഗണനയിലുണ്ട്​.

കഴിഞ്ഞവർഷം സംസ്ഥാന സർക്കാറി​െൻറ സൗജന്യ ഭക്ഷ്യക്കിറ്റ്​ വിതരണം നടന്ന സാഹചര്യത്തിൽ കൺസ്യൂമർഫെഡ്​ ക്രിസ്​മസ്​ ചന്ത ഒഴിവാക്കിയിരുന്നു. ഇത്തവണ ഭക്ഷ്യക്കിറ്റ്​ വിതരണം ഇല്ലാത്ത സാഹചര്യത്തിലാണ്​ ചന്ത സംഘടിപ്പിക്കാൻ സർക്കാറിന്​​ നിർദേശം സമർപ്പിച്ചത്​. 

Tags:    
News Summary - There will be no Consumerfed Christmas market this time around00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.