Posted On
date_range Updated On
date_range കോളജ് വിദ്യാഭ്യാസ വകുപ്പിൽ ഇനി ‘അറ്റൻഡർ’ ഇല്ല
തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിൽ ഇനി അറ്റൻഡർ തസ്തികയില്ല. ഇതുപ്രകാരം വിവിധ അറ്റൻഡർ തസ്തികകൾ ലാബ് അസിസ്റ്റന്റ്/ലൈബ്രറി അസിസ്റ്റന്റ്/ക്ലറിക്കൽ അസിസ്റ്റന്റ് എന്നിങ്ങനെയാണ് തസ്തികകളെ പുനർനാമകരണം ചെയ്തത്. ഇതിനനുസൃതമായി കോളജ് വിദ്യാഭ്യാസ സബോർഡിനേറ്റ് സർവിസ് സ്പെഷൽ റൂൾസ് ഭേദഗതി ചെയ്ത് വിജ്ഞാപനം ചെയ്യാനും തീരുമാനിച്ചു. അറ്റൻഡർ വിഭാഗത്തിൽ (നോൺ ടെക്നിക്കൽ) തസ്തികകൾ അസിസ്റ്റന്റ് തസ്തികകളാക്കി മാറ്റണമെന്ന് വിവിധ സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കോളജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശ കൂടി പരിഗണിച്ചാണ് സർക്കാർ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.