തേനി- ബോഡിനായ്ക്കന്നൂർ ട്രെയിൻ ഉടൻ; വേഗം 80 കിലോമീറ്റർ

കുമളി: മധുരയിൽനിന്ന് അതിർത്തി ജില്ലയിലെ മൂന്നാർ അടിവാരത്തെ ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിൻ ഓടിയെത്താൻ ഇനി ദിവസങ്ങൾ മാത്രം.

മീറ്റർഗേജ് പാതയിൽനിന്ന് ബ്രോഡ്ഗേജാക്കി മാറ്റിയ തേനി-ബോഡിനായ്ക്കന്നൂർ പാതയിൽ വിവിധ ഘട്ടങ്ങളിൽ നടന്ന പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ഒടുവിൽ 80 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ സൗത്ത് റെയിൽവേ കമീഷണർ അഭയകുമാർ വെള്ളിയാഴ്ച അനുമതി നൽകി.

മധുര-തേനി-ബോഡി പാതയുടെ നിർമാണ ജോലികളുടെ ഭാഗമായി 2010 ഡിസംബർ 31നാണ് തേനി-മധുര ട്രെയിൻ സർവിസ് നിർത്തിയത്. 12 വർഷം നീണ്ട നിർമാണ ജോലികൾക്ക് ഒടുവിൽ കഴിഞ്ഞ മേയ് 26 മുതലാണ് ഈ റൂട്ടിൽ സർവിസ് പുനരാരംഭിച്ചത്. ഇതിനോടൊപ്പമാണ് തേനി - ബോഡി റെയിൽവേ ലൈൻ നിർമാണജോലികൾ ആരംഭിച്ചത്.

Tags:    
News Summary - Theni Bodinayakanur Train will starts operation soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.