കുരിശുമല നെറുകയില്‍ നടന്ന സമാപന സമൂഹബലി

തെക്കന്‍ കുരിശുമലയിലെ തിരുന്നാള്‍ സമാപിച്ചു; 'വിശുദ്ധ കുരിശില്‍ വിരിയുന്ന വിശ്വസ്‌നേഹം' എന്നതായിരുന്നു സന്ദേശം

വെള്ളറട : രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയിലെ  വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുന്നാളിന് സമാപനമായി. 10-ാം തീയതി ആരംഭിച്ച തിരുന്നാള്‍ ദിനങ്ങളിൽ  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറ്കണക്കിന് വിശ്വാസികളാണ് മലകയറി പ്രാര്‍ത്ഥിച്ചത്.

'വിശുദ്ധ കുരിശില്‍ വിരിയുന്ന വിശ്വസ്‌നേഹം' എന്നതായിരുന്നു തിരുന്നാള്‍ സന്ദേശം. നെറുക, ചാപ്പ , കര്‍മ്മലമാതാമല, സംഗമവേദി എന്നിവിടങ്ങളില്‍ തിരുന്നാളിനോടനുബന്ധിച്ച് വിവിധ ശുശ്രൂഷകള്‍ നടന്നു.

തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. കുരിശുമല നെറുകയില്‍ നടന്ന സമാപന സമൂഹബലിയില്‍ റവ.ഫാ.ജിനു ആര്‍.എന്‍. മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഫാ.അരുണ്‍കുമാര്‍ ആമുഖ സന്ദേശവും ഫാ.അരുണ്‍ രാജ് ദൈവവചന പ്രഘോഷണവും നടത്തി.

തുടര്‍ന്ന് ജപമാല, ലിറ്റിനി, നൊവേന, വിശുദ്ധ കുരിശിന്‍റെ നൊവേനയും കുരിശിന്‍റെ വഴിയും നടന്നു. ഉണ്ടന്‍കോട്, കുരിശുമല ഇടവകകള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കോവിഡ്-19 മാനദണ്ഡം അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്.

Tags:    
News Summary - Thekkan kurisumala Pilgrimage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.