Posted On
date_range Updated On
date_range നമസ്കാര സമയത്ത് പള്ളിയിൽകയറി പണവും മൊബൈലും ബാഗും കവർന്നു
ഇടുക്കി: ഇഷാ നമസ്കാര സമയത്ത് പള്ളിയിൽകയറി പണവും മൊബൈലും ബാഗും കവർന്നു. തൊടുപുഴ സെൻട്രൽ ജുമാമസ്ജിദിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. ഇഷാ നമസ്കാര സമയത്ത് മോഷ്ടാവ് പള്ളിയുടെ ഒന്നാം നിലയിൽ കയറുകയായിരുന്നു. അസിസ്റ്റന്‍റ് ഇമാമിന്‍റെ മുറിയിൽനിന്ന് 18,500 രൂപയും മൊബൈലും കവർന്നു. പിന്നെ താഴെ എത്തിയ പ്രാർത്ഥനക്കെത്തിയ മൊബൈൽ ഷോപ്പ് ജീവനക്കാരന്‍റെ ബാഗും എടുത്തു.
പള്ളി പരിപാലന സമിതിയുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.