വിഷ്ണു
Posted On
date_range Updated On
date_range ചേരമാൻ ജുമാമസ്ജിദിലെ മോഷണം: പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ: ചേരമാൻ ജുമാമസ്ജിദിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തക്കുന്നം കട്ടതുരുത്ത് സ്വദേശി പല്ലേക്കാട്ട് വിഷ്ണു (27) വിനെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. ഡിസംബർ 29ന് പുലർച്ചെയാണ് ചേരമാൻ പള്ളിയിലെ മഖ്ബറയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ച പണം കവർന്നത്. പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയാണ് മോഷണം നടത്തിയത്. സി.സി.ടി.വി വ്യക്തമായി ലഭിച്ച ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
ആന പാപ്പാനായും ബസ് ക്ലീനറായും ജോലി ചെയ്ത് വരുന്ന വിഷ്ണുവിന് വടക്കേക്കര പൊലീസ് സ്റ്റേഷനിലും മോഷണക്കേസ് നിലവിലുണ്ട്. ഈ കേസിൽ ജാമ്യത്തിലാണ്. പ്രതിയെ ചേരമാൻ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐമാരായ ഹരോൾഡ് ജോർജ്ജ്, ആന്റണി ജിംബിൾ, സി.ആർ. പ്രദീപ്, പി.സി. സുനിൽ, എ.എസ്.ഐ രാജൻ, സി.പി.ഒമാരായ മാനുവൽ, ബിജു, നിഷാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.