ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ നിയമനം: പി.എസ്.സി ചെയർമാനെ പ്രതിചേർത്ത് എഫ്.ഐ.ആർ
തിരുവനന്തപുരം: ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ നിയമന അഴിമതിയിൽ പി.എസ്.സി ചെയർമാൻ എം.ആർ ബൈജുവിനെ എഫ്.ഐ.ആറിൽ പ്രതി ചേർത്തു. സേവ് യൂനിവേഴ്സിറ്റി പ്രവർത്തകനായ ശശി കുമാറിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
ചെയർമാന്റെ അറിവോടെ ചില ഉദ്യോഗസ്ഥർ ചോദ്യ പേപ്പർ ചോർത്തി ഫിഷറീസ് സർവകലാശാലയിലെ സി.പി.ഐ.എം അനുഭാവികളായ ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ സഹായിച്ചുവെന്നാണ് ശശികുമാറിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ചെയർമാനെ പ്രതിചേർത്തിട്ടുള്ളത്.
പരീക്ഷയിൽ ആദ്യ നൂറ് റാങ്കിൽ പെട്ടവരെല്ലാം ഫിഷറീസ് സർവകലാശാലയിൽ പഠിച്ചവരാണ്. കേരളത്തിനു പുറത്തു നിന്നുള്ള മറ്റ് യൂനിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങിയവർ ഉയര്‍ന്ന റാങ്ക് ലഭിച്ചില്ല. ചോദ്യ പേപ്പർ ചോർത്തി നൽകി അട്ടിമറി നടത്തിയെന്നാണ് പരാതിയിലുള്ളത്. പി.എസ്.സിക്കെതിരെ നടക്കുന്ന മൂന്ന് അന്വേഷണങ്ങളിൽ രണ്ടാമത്തെ കേസിലാണ് ചെയർമാനെതിരെ കേസെടുത്തിരിക്കുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ നിയമനത്തനു പുറമെ ആസൂത്രണ ബോർഡ്, മോട്ടോർ വാഹന വകുപ്പ് നിയമനങ്ങളിലും പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.