Posted On
date_range Updated On
date_range യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പള്ളി: യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാടല്‍ തോട്ടങ്കര ബിജു (41) വിനെയാണ് ഇരിപ്പുട്-മാടല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ വീടിന് പുറത്ത് പോയ ബിജുവിനെ ഉച്ചയായിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മരിച്ച നിലയില്‍ ബിജുവിനെ കണ്ടെത്തിയത്.
കനത്ത മഴയായതിനാല്‍ നിറഞ്ഞു കിടന്ന തോട്ടില്‍ കാല്‍ വഴുതി വീണതാണോയെന്നാണ് സംശയം. പുല്‍പള്ളി പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ദേവസ്യ - മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ജിന്‍സി. മക്കള്‍: ആന്‍ മരിയ, അലന്‍. സഹോദരങ്ങള്‍: ഷിബു, ബിജി, അമ്പിളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.