Posted On
date_range Updated On
date_range വീട് മിനി ബാറാക്കിയ യുവാവ് പിടിയിൽ
കായംകുളം: ആൾപാർപ്പില്ലാത്ത വീട് മിനിബാറാക്കി മദ്യക്കച്ചവടം കൊഴുപ്പിച്ച യുവാവ് എക്സൈസ് വലയിൽ കുടുങ്ങി. കണ്ടല്ലൂർ തെക്ക് ശ്രീനിലയം വീട്ടിൽ ശ്രീജിത്താണ് ( 40) അറസ്റ്റിലായത്. കളരിക്കൽ ജങ്ഷനു സമീപം കൊല്ലശ്ശേരിൽ ക്ഷേത്രത്തിന് തെക്കുവശത്തെ വീടാണ് വിൽപന കേന്ദ്രമാക്കിയത്. കസേരയിൽ പ്രത്യേകം അറ നിർമിച്ചാണ് മദ്യം ഒളിപ്പിച്ചിരുന്നത്. കുപ്പികളിൽ സൂക്ഷിച്ച 6.700 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും കണ്ടെടുത്തു.
ബാറിലെപ്പോലെ എല്ലാ സൗകര്യവും ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ കൂട്ടമായാണ് ഇവിടേക്ക് വന്നിരുന്നത്. കാവലിനും നിരീക്ഷണത്തിനുമായി സംഘങ്ങളും ഉണ്ടായിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു റെയ്ഡ്. പ്രിവന്റിവ് ഓഫിസർ വി. രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫിസർ എം. അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.