ചികിത്സയിലിരുന്ന യുവാവ് ജില്ല ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു
തൊടുപുഴ: ചികിത്സയിലിരുന്ന യുവാവ് ജില്ല ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. തൊടുപുഴ ശാസ്താംപാറ പുറമ്പോക്കില്‍ വീട്ടില്‍ വി.എസ്. സജീവാണ് (40) മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. വൃക്കരോഗം, ടി.ബി, ശ്വാസതടസ്സം തുടങ്ങിയവക്കുള്ള ചികിത്സക്ക് ചൊവ്വാഴ്ചയാണ് ഇയാൾ ഭാര്യാമാതാവിനൊപ്പം ആശുപത്രിയില്‍ പ്രവേശിച്ചത്. രാത്രി 8.30ഓടെ ഭക്ഷണം കഴിക്കാൻ പറഞ്ഞെങ്കിലും വേണ്ടെന്ന് പറഞ്ഞ് മുകളിലേക്ക് പോവുകയായിരുന്നു.
ശേഷം സ്റ്റെയർകേസിന് ഇടയിലുള്ള വിടവിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീഴ്ചയില്‍ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണം. പട്ടയം കവലക്കടുത്ത് ശാരദക്കവലയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ്.
ഭാര്യ: കെ.വി. ദിവ്യ. മക്കള്‍: ആദിത്യന്‍, ആദവ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.