അരീക്കോട് കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ യുവാവ് മരിച്ചു.

അരീക്കോട് : അരീക്കോട് ഗ്രാമപഞ്ചായത്തിലെ ചെമ്പ്രകാട്ടൂരിൽ കോവിഡ് നെഗറ്റീവ് ആയി ഞായറാഴ്ച വീട്ടിൽ എത്തിയ യുവാവ് മരിച്ചു.കുറുക്കൻ കുന്നത്ത് താമസിക്കുന്ന ശങ്കരൻ ചെട്ടിയാരുടെ മകൻ രതീഷ് (38) ആണ് മരിച്ചത്.ഈ കഴിഞ്ഞ ഏപ്രിൽ 12നാണ് രതീഷിനെ കോവിഡ് പരിശോധന നടത്തുകയും .പിന്നീട് രോഗം സ്വീകരിക്കുകയും ചെയ്തത്.

തുടർന്ന് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തേടുകയും. കഴിഞ്ഞദിവസം കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് ഞായറാഴ്ച രതീഷിനെ വീട്ടിൽ കൊണ്ടുവരികയും ചെയ്തിരുന്നു.ശേഷം ഇന്നലെ രാവിലെ ചില അസ്വസ്ഥതകളെ തുടർന്ന് അരീക്കോട് താലൂക്ക് ആശുപത്രിയിൽ വിവരമറിയിച്ചതിനെത്തുടർന്ന് ആംബുലൻസ് എത്തുകയും. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോവുകയും ചെയ്തിരുന്നു. അവിടെ ചികിത്സ നടക്കുന്നതിനിടയിലാണ് രതീഷ് മരണപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.