ബൈക്കിൽ ജീപ്പിടിച്ച് യുവാവ് മരിച്ചു

മണ്ണഞ്ചേരി: ബൈക്കിൽ ജീപ്പിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മണ്ണഞ്ചേരി ചിയാംവെളി വെളിയിൽ താമസിക്കുന്ന തെക്കേച്ചിറയിൽ വീട്ടിൽ ഷംസുദ്ധീന്റെ മകൻ ഷമീർ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ആലപ്പുഴ -തണ്ണീർമുക്കം റോഡിൽ നേതാജി ജങ്ഷന് സമീപമായിരുന്നു അപകടം. 

ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ഷമീറിന്റെ ബൈക്കിൽ എതിരെ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഷമീറിനെ മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്  ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: ജുമൈലത്ത്. സഹോദരിമാർ: ഷംലത്ത്, ഷംന. ഖബറടക്കം തിങ്കളാഴ്ച പടിഞ്ഞാറെ മഹൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.


Tags:    
News Summary - Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.