കാറിലെത്തിയ യുവാവ് ഫോണിൽ സംസാരിച്ചുകൊണ്ട് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

കോട്ടയം: മുട്ടമ്പലത്ത് കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്. മുട്ടമ്പലം റെയില്‍വെ ക്രോസിന് സമീപത്തായിരുന്നു സംഭവം.

രാവിലെ 10 മണിയോടെ റെയിൽവേ ഗേറ്റിന് സമീപം കാറിലെത്തിയ ഹരികൃഷ്ണൻ, വാഹനം നിർത്തി പുറത്തിറങ്ങി. ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാക്കിലേക്ക് നടന്നു. ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു ചാടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമിൽ ജനറൽ മാനേജറായിരുന്നു. ഭാര്യ ലക്ഷ്മി. രണ്ടു മക്കളുണ്ട്.

Tags:    
News Summary - The young man jumped in front of the train and killed himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.