ഫേസ്​ബുക്കിലൂടെ പരിചയപ്പെട്ട യുവതി മദ്യം നൽകി മാലയും മൊബൈലും തട്ടിയെടുത്തതായി യുവാവിന്‍റെ പരാതി

ചെങ്ങന്നൂർ (ആലപ്പുഴ): ഫേസ്​ബുക്കിലൂടെ പരിചയം നടിച്ച യുവതി യുവാവി​െൻറ അഞ്ചര പവൻ മാലയും മൊബൈൽ ഫോണും അപഹരിച്ചതായി പരാതി. ചേർത്തല തുറവൂർ സ്വദേശി വിവേകാണ്​ (26) ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്​.

എറണാകുളം കുണ്ടന്നൂർ ദേവീക്ഷേത്രത്തിലെ പൂജാരിയായ യുവാവ് ഒന്നരമാസം മുമ്പാണ് വിവാഹിതനായത്. സ്കൂളിൽ ജൂനിയറായി പഠിച്ചതാണ് താനെന്നും കല്യാണത്തിന്​ വരാൻ കഴിഞ്ഞില്ലെന്നും പറഞ്ഞ് ഒരുമാസം മുമ്പാണ്​​ ഫേസ്​ബുക്കിലൂടെ യുവതി പരിചയപ്പെട്ടത്.

ത​െൻറ മാതാവ്​ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ അഡ്മിറ്റാണെന്നും നേരിട്ട് കാണണമെന്നും യുവതി ആഗ്രഹം പ്രകടിപ്പിച്ചു. 18ന്​ യുവതിയും മറ്റൊരു യുവാവും എം.സി റോഡിൽ ചെങ്ങന്നൂർ ആശുപത്രി കവലയിലുള്ള ലോഡ്ജിൽ മുറിയെടുത്തു. യുവാവ് പുറത്തുപോയ ശേഷമാണ് വിവേക് മുറിയിലെത്തുന്നത്.

തുടർന്ന് യുവതി കുടിക്കാനായി തണുത്ത ബിയർ നൽകി. കുടിച്ചതോടെ ബോധം നഷ്​ടപ്പെട്ടു. രാത്രി ഉണർന്നപ്പോഴാണ്​ മാലയും മൊബൈൽ ഫോണും നഷ്​ടപ്പെട്ടതായി അറിയുന്നത്​. പൊലീസ് കേസെടുത്തു. ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. 

Tags:    
News Summary - The young man complained that the woman he met through Facebook gave him alcohol and stole his necklace and mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.