കോഴിക്കോട്: ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ. അത് മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കും. അന്താരാഷ്ട്ര നിയമങ്ങളെയും ധാരണകളെയും ലംഘിക്കുന്നതാണ് ഇസ്രായേൽ നടപടി.
ഇത് ഇതര അയൽരാജ്യങ്ങളെയും അരക്ഷിതമാക്കും. യുദ്ധങ്ങളിലും സംഘർഷങ്ങളിലും നേട്ടം ആർക്കായാലും മനുഷ്യരാശിയെ സംബന്ധിച്ച് വേദനാജനകമായിരിക്കും. ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധക്കൊതിക്കെതിരെ ലോകരാജ്യങ്ങൾ രംഗത്തുവരണമെന്നും മുജീബ് റഹ്മാൻ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.