കല്യാണിക്കുട്ടിയമ്മ
Posted On
date_range Updated On
date_range ലോറി ചക്രം ഊരിത്തെറിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു
കൊയിലാണ്ടി: ദേശീയപാത നിർമാണപ്രവൃത്തി നടത്തുന്ന വഗാഡ് കമ്പനിയുടെ ടോറസ് ലോറിയുടെ ചക്രം ഊരിത്തെറിച്ച് പരിക്കേറ്റ സ്ത്രീ മരിച്ചു. നടേരി മരതൂർ തെക്കെ മഠം കല്യാണിക്കുട്ടിയമ്മ (70) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെ മുത്താമ്പി റോഡിൽ നായാടൻ പുഴക്കു സമീപത്തായിരുന്നു അപകടം. പരേതനായ ഉണ്ണികൃഷ്ണൻ നമ്പീശന്റെ ഭാര്യയാണ്. മകൻ: രാജ് കുമാർ. മരുമകൾ: ശ്രീജ. സഹോദരങ്ങൾ: തങ്കമണി, രാധാകൃഷ്ണൻ, വസന്ത, രവീന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.