1. നിയന്ത്രണംവിട്ട് മറിഞ്ഞ കാർ 2. ഇൻസെറ്റിൽ മരിച്ച ജമീല
Posted On
date_range Updated On
date_range കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു
കൂത്തുപറമ്പ്: മാനന്തേരി സത്രത്തിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്ത്രീ മരിച്ചു. ഇരിട്ടി അയ്യപ്പൻകാവ് പാലത്തിനു സമീപത്തെ കെ.വി. റഷീദിന്റെ ഭാര്യ പുറക്കാനോട്ട് ജമീല (53) യാണ് മരിച്ചത്.
ജമീലയുടെ മകൾ ജംഷീദ (36), ജംഷീദയുടെ ഭർത്താവ് പേരാവൂർ മുരിങ്ങോടിയിലെ പുതിയ വീട്ടിൽ അബ്ദുൾ ജബ്ബാർ (44), മകൻ മുഹമ്മദ് ജാഫിർ (13), ബന്ധു മുരിങ്ങോടിയിലെ പുതിയ വീട്ടിൽ മുഹമ്മദ് മിർഷാദ് (23) എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച 12 മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജാഫിറിനെ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം. ഖബറടക്കം ഇന്ന് രാത്രി ഉളിയിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.