ആശ

പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

ആലപ്പുഴ: പ്രസവ നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ശസ്ത്രക്രിയ നടന്നത്. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.

ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു

Tags:    
News Summary - The woman died after an Cessation of childbirth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.