കോഴിക്കോട്: ചേമഞ്ചേരിയിൽ യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിന് സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകൾ പ്രാർഥന (ഒന്നര) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷ സേനയെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പ്രജിത്ത് വർഷങ്ങളായി യു.എ.ഇയിലെ ഹെൽത്ത് സെന്ററിൽ ജോലി ചെയ്തു വരികയാണ്. പ്രജിത്തിന്റെ അമ്മക്കൊപ്പമാണ് ധന്യയും മക്കളും താമസിക്കുന്നത്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു. ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായരുടെയും സുധയുടെയും മകളാണ് ധന്യ. മൃതദേഹങ്ങൾ കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.