കൊല്ലപ്പെട്ട മൻസൂർ
Posted On
date_range Updated On
date_range മൻസൂറിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു
പെരിങ്ങത്തൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതക കേസിലെ പ്രതികളുമായി അന്വേഷണ സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ, പ്രതികൾ ആക്രമിക്കാനായി ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങൾ മുക്കിൽ പീടികയിൽനിന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു.
രാവിലെ പ്രതികളെ ചൊക്ലി പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്. അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടുകിട്ടിയ സംഗീത്, ശ്രീരാഗ്, അശ്വന്ത്, അനീഷ്, വിബിൻ എന്നീ പ്രതികളുമായാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്. രാവിലെ പത്തരയോടെ എത്തിയ സംഘം രണ്ടുമണിക്കൂറോളം പുല്ലൂക്കരയിൽ ചെലവഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.