ആലപ്പുഴ: കോൺഗ്രസ് സ്ഥാനാർഥി ആരെന്നറിയാനുള്ള കാത്തിരിപ്പിന് വ്യാഴാഴ്ച വിരാമമായേക്കും. എ.എ. ഷുക്കൂറിനാണ് സാധ്യത കൽപിക്കുന്നത്. വ്യാഴാഴ്ച എൻ.ഡി.എയുടെ സ്ഥാനാർഥി ശോഭ സുരേന്ദ്രനും ആലപ്പുഴയിലെത്തും. അതോടെ മണ്ഡലത്തിൽ മൂന്ന് സ്ഥാനാർഥികളും അണിനിരക്കും.
തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലം പോരാട്ടച്ചൂടിലേക്ക് കടക്കും. മാവേലിക്കരയിൽ ഇനി എൻ.ഡി.എ സ്ഥാനാർഥിയെ മാത്രമാണ് അറിയാനുള്ളത്. യു.ഡി.എഫിന് കൊടിക്കുന്നിൽ സുരേഷ് തന്നെയാകും മത്സരിക്കുകയെന്നാണ് ലഭിക്കുന്ന സൂചന. വ്യാഴാഴ്ച കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർഥി പട്ടിക പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
ഇത്തവണ ലോക്സഭയിലേക്കുള്ള മത്സരത്തിൽനിന്ന് മാറിനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് ശ്രമം നടത്തിയതാണ് അവിടെ മറ്റൊരാൾ എത്തുമെന്ന പ്രതീതി പരന്നത്. മാവേലിക്കര ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമല്ല. എന്നിരുന്നാലും കോൺഗ്രസിന് പരമാവധി സീറ്റ് കുറക്കുക എന്നത് ലക്ഷ്യമിട്ടാണ് ബി.ജെ.പി സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നതെന്ന് രാഷ്ടീയ നിരീക്ഷകർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.