Posted On
date_range Updated On
date_range വോട്ടിങ് യന്ത്രം പണി മുടക്കി ; പോളിങ് തടസപ്പെട്ടു
ആലുവ: വോട്ടിങ് യന്ത്രം പണി മുടക്കിയതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു. ചാലക്കുടി മണ്ഡലത്തിലെ കീഴ്മാട് പഞ്ചായത്തിലെ കൈനാടൻ മല അംഗൻവാടിയിലെ 76 ആം നമ്പർ ബൂത്തിലാണ് രണ്ട് തവണ യന്ത്രം കേടായത്.
മോക്ക് പോളിങ്ങിനിടെയാണ് ആദ്യം കേടായത്. പിന്നീട് നന്നാക്കിയെങ്കിലും വീണ്ടും പണിമുടക്കുകയായിരുന്നു. നിരവധിയാളുകൾ രാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു.
തിരുവല്ലയിലും വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ 122 നമ്പർ ബൂത്തിലാണ് വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം വോട്ടിംഗ് ആരംഭിച്ച അരമണിക്കൂർ പിന്നിട്ടിട്ടും വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുവാൻ കഴിയാത്തത്. വോട്ടർമാരുടെ നീണ്ടനിരയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.