മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാം, സ്വപ്നയുടെ പേരിലുള്ള ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാൻ തനിക്ക് മേൽ ഇ.ഡി സമ്മർദ്ദം ചെലുത്തുന്നുവെന്ന് അവകാശപ്പെടുന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശം പുറത്ത്. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഒരു വാർത്താ പോർട്ടൽ പുറത്തുവിട്ട ശബ്ദസന്ദേശത്തിലുള്ളത്. 

തന്‍റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാൻ അനുവദിക്കാതെ അന്വേഷണ സംഘം ഒപ്പിടുവിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തിൽ സ്വപ്ന ആരോപിക്കുന്നു. ശിവശങ്കറിനൊപ്പം യു.എ.ഇയിൽ പോയി മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ചർച്ചകൾ നടത്തിയതായാണ് കോടതിയിൽ സമർപ്പിച്ച മൊഴിയിലുള്ളത്.

മൊഴിയിലെ വിവരങ്ങൾ അഭിഭാഷകനാണ് തന്നെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. താൻ ഒരിക്കലും മൊഴി നൽകില്ലെന്നു പറഞ്ഞപ്പോൾ ഇനിയും അവർ ജയിലിൽ വരുമെന്നു സമ്മർദം ചെലുത്തുമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.

സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നതിനിടെയാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് ബുധാനാഴ്ച രാത്രി ഒരു വെബ് പോർട്ടൽ പുറത്തുവിട്ടത്. എന്നാൽ, സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.

അന്വേഷണം നടത്തും

അതേസമയം, സ്വപ്​നയുടേതെന്ന ​േപരിൽ പ്രചരിക്കുന്ന ശബ്​ദ ​രേഖയിൽ വിശദമായ അന്വേഷണത്തിന്​ ജയിൽ ഡി.ജി.പി ഉത്തരവിട്ടു. ദക്ഷിണമേഖല ഡി.ഐ.ജി അജയകുമാറിനാണ്​ അന്വേഷണ ചുമതല. വനിതാ ജയിലിൽ എത്തി അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ നിർദേശം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.