പ്രദീപ്കുമാറിന്‍റെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും

കാ​സ​ർ​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​.എ​ല്‍​.എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൊ​വ്വാ​ഴ്ച വി​ധി പ​റ​യും. ഹോ​സ്ദു​ര്‍​ഗ് ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേസ് പരിഗണിക്കുന്നത്.

പ്രതി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാദം. ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കു​ന്ന​തി​നാ​യി ചി​ല പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ച്ച​മ​ച്ച​താ​ണ് കേ​സെ​ന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

നാ​ല് ദി​വ​സ​മാ​യി ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും പ്ര​ദീ​പ് കു​മാ​ര്‍ അ​ന്വേ​ഷ​ണ​ത്തോ​ട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സിംകാര്‍ഡ് അടങ്ങിയ ഫോണ്‍ നഷ്ടപ്പെടുത്തി എന്നുമാത്രമാണു പ്രദീപ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാസര്‍കോട് എസ്പി നിയോഗിച്ച പ്രത്യേക സംഘം പത്തനാപുരത്തെ ഗണേഷ് കുമാര്‍ എം.എൽ.എയുടെ വീട്ടിൽ നിന്നാണ് പ്രദീപ്കുമാറിനെ അറസ്റ്റ് ചെയ്തത്. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നല്‍കിയില്ലെങ്കില്‍ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ്കുമാറിനെതിരെയുള്ള കേസ്. കാസര്‍ഗോഡ് സ്വദേശി വിപിന്‍ലാല്‍ ആണ് പരാതിയുമായി പൊലീസില്‍ സമീപിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.