റഹ്മാനും സജിതയും പറഞ്ഞതാണ് സത്യം, റിപ്പോർട്ട് നൽകി പൊലീസ്

പാലക്കാട്: നെന്മാറയില്‍ കാമുകിയെ സ്വന്തം വീട്ടിൽ പത്ത് വര്‍ഷം ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലന്ന് പൊലീസ്. വനിത കമീഷൻ തെളിവെടുപ്പ് നടത്താനിരിക്കെ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. നെൻമാറ സി.ഐ വനിതാ കമീഷനാണ് റിപ്പോർട്ട് നൽകിയത്.

മുറിയില്‍ കഴിഞ്ഞ യുവതി സജിതയും റഹ്മാനും നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടില്ലെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടുന്നു. സാഹചര്യ തെളിവുകളും മൊഴികളും പരിശോധിച്ചതില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിതാ കമീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയത്.

ഇന്ന് സംസ്ഥാന വനിതാ കമീഷന്‍ നെന്മാറയിലെത്തി തെളിവ് എടുക്കാനിരിക്കെയാണ് ഇ-മെയില്‍ മുഖേന പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ സംസ്ഥാന യുവജന കമ്മീഷനും തെളിവെടുത്തിരുന്നു.

എന്നാല്‍ റഹ്മാന്‍റെ മാതാപിതാക്കള്‍ അവകാശപ്പെടുന്നത് സജിത ആ വീട്ടില്‍ താമസിച്ചിട്ടില്ലെന്നാണ്. അത്രയും ചെറിയ വീട്ടില്‍ തങ്ങളറിയാതെ ഒരാളെ ഒളിപ്പിച്ച് താമസിക്കാന്‍ കഴിയില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പിച്ചുപറയുന്നു.

Tags:    
News Summary - The truth is what Rahman and Sajitha said, says police report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.