Posted On
date_range Updated On
date_range ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ
കായംകുളം: കൊറ്റുകുളങ്ങരയിൽ ദമ്പതികളെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ മൂന്നാം പ്രതി അറസ്റ്റിൽ . നിരവധി കേസുകളിൽ പ്രതിയായ എരുവ ഷാലിമാർ വീട്ടിൽ ആദിലാണ് (20) പിടിയിലായത്. കഴിഞ്ഞ 25 ന് വൈകിട്ടാണ് പത്തിയൂർ എരുവ സ്വദേശികളായ ദമ്പതികളെ തടഞ്ഞുനിർത്തി അക്രമിച്ചത്.
ഇവർ സഞ്ചരിച്ച ബുള്ളറ്റിനെ കാറിൽ വന്ന പ്രതികൾ ഓവർ ടേക്ക് ചെയ്തത് സംബന്ധിച്ച തർക്കമാണ് അക്രമണത്തിന് കാരണമായത്. ആദിലിന്റെ സഹോദരനുൾപെടെയുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകമാർ , പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, ദീപക് വാസുദേവൻ, റുക്സർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.