കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ തന്നെ പെടുത്തിയതാണെന്ന് മൂന്നാം പ്രതി

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തന്നെ പെടുത്തിയതാണെന്ന് മൂന്നാം പ്രതി ജിൽസ്. ബാങ്ക് സെക്രട്ടറിയും ഭരണസമിതിയും പറഞ്ഞത് മാത്രമാണ് താൻ ചെയ്തത്. കേസിൽപെട്ടത് എങ്ങനെയെന്ന് അറിയില്ല. ആരൊക്കൊയോ ചേർന്ന് കേസിൽ പെടുത്തിയതാണ്. തനിക്ക് ബാങ്കിന്റെ ചുമതലയുണ്ടായിരുന്നില്ല. പാർട്ടി നോമിനിയായാണ് ബാങ്കിൽ കയറിയത്. ക്രൈംബ്രാഞ്ചിന്‍റെ കേസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ജിൽസ് പറഞ്ഞു.

അതേസമയം, പണം പിൻവലിക്കുന്നത് സംബന്ധിച്ച് കരുവന്നൂർ ബാങ്ക് അധികൃതർ നിബന്ധന കടുപ്പിച്ചതായി വിവരം. ബാങ്കിൽ ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് 10,000 രൂപ മാത്രമാണ് ഒറ്റത്തവണയായി പിൻവലിക്കാനാകുക. കൂടാതെ, ടോക്കൺ ഉള്ളവർക്ക് മാത്രമാണ് പണം ലഭിക്കുക. ബാങ്ക് നൽകുന്ന തീയതി എഴുതിയ സ്ലിപ്പുമായി എത്തിയാൽ മാത്രമേ പണം ലഭിക്കൂ.

ഏഴര ലക്ഷത്തിലധികം രൂപ ബാങ്കിൽ നിക്ഷേപമുള്ള മാപ്രണം സ്വദേശി പുഷ്പരാജാണ് ഭാര്യയുടെ കണ്ണ് ശസ്ത്രക്രിയക്കായി തുക പിൻവലിക്കാൻ ബാങ്കിനെ സമീപിച്ചത്. എന്നാൽ, പതിനായിരം രൂപ നൽകാമെന്നായിരുന്നു മറുപടി. കഴിഞ്ഞ ഏപ്രിൽ പതിനായിരം കിട്ടി. ആഗസ്റ്റിലാണ് അടുത്ത ഊഴം. പ്രവാസിയായിരുന്ന കാലത്തുള്ള സമ്പാദ്യത്തിന്റെ മിച്ചംപിടിച്ച തുകക്ക് ഇനിയും എത്ര കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് പുഷ്പരാജൻ ചോദിക്കുന്നത്.

Tags:    
News Summary - The third accused said that he was involved in the Karuvannur bank scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.