Posted On
date_range Updated On
date_range പാലക്കാട്ടെ മരണം വെസ്റ്റ് നൈൽ ബാധിച്ചല്ലെന്ന് പരിശോധന ഫലം
പാലക്കാട്: മുണ്ടൂരിൽ ചൊവ്വാഴ്ച 67കാരൻ മരിച്ചത് വെസ്റ്റ് നൈൽ പനി ബാധിച്ചല്ലെന്ന് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം. വെള്ളിയാഴ്ച രാത്രിയായിരുന്നു ജില്ല ആരോഗ്യവകുപ്പ് അധികൃതർക്ക് ഫലം ലഭിച്ചത്.
നേരത്തേ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയോധികൻ മരിച്ചത് വെസ്റ്റ് നൈൽ പനി മൂലമാണെന്ന് നിഗമനത്തിലെത്തിയത്. രോഗലക്ഷണങ്ങൾ കാണിച്ചിരുന്ന ഇദ്ദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.
വെസ്റ്റ് നൈൽ ആണെന്ന നിഗമനത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു. നേരത്തേ തൃശൂരിൽ വെസ്റ്റ് നൈൽ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.