Posted On
date_range Updated On
date_range പൊലീസ് ജീപ്പിൽനിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു
തൃശൂർ: തൃശൂരിൽ പൊലീസ് വാഹനത്തിൽനിന്ന് ചാടിയ പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (32) ആണ് മരിച്ചത്.
മദ്യലഹരിയിൽ കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് ഇദ്ദേഹത്തെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വാഹനത്തിൽ വിയ്യൂരിലെ ജില്ല പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു.
വീഴ്ചയില്‍ തലയിടിച്ച് പരിക്കേറ്റ സോണി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ മൂന്നു ദിവസമായി ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.