കളിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

കുമളി: ബന്ധുവീട്ടിലെത്തിയ കുട്ടി രണ്ടാം നിലയിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. കൊച്ചുതോവാള പാറയിൽ ജയൻ - സിന്ധു ദമ്പതികളുടെ മകൻ അഭിനന്ദ് (11) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. കൊച്ചുതോവാള യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.കുമളി വെള്ളാരംകുന്നിലെ സിന്ധുവിന്‍റെ സഹോദരൻ ബിനുവിന്‍റെ വീട്ടിൽ വെച്ചാണ് അപകടം.

രണ്ടാംനിലയിലെ ബാൽക്കണിക്ക് സമീപം അലങ്കാര ചെടികൾക്കിടയിലൂടെ ഓടുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റതെന്ന് പൊലീസ് പറയുന്നു. ഇവിടെ സർവിസ് ലൈനിൽനിന്നുള്ള വയറുകൾ കൂട്ടിയിട്ട നിലയിലാണ്. ഇതിൽനിന്നാവും ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പിന്നീട് സംസ്കരിക്കും.

Tags:    
News Summary - The student died of shock while playing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.