ഹൈകോടതി അഭിഭാഷകരുടെ ശമ്പളവും വർധിപ്പിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഹൈകോടതി അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ. 30,000 രൂപ വരെയുടെ വർധനവാണ് ശമ്പളത്തിൽ വരുത്തിയിരിക്കുന്നത്. സ്പെഷ്യൽ ഗവ.പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്നും 1.50 ലക്ഷം ആക്കി ഉയർത്തി. സീനിയർ പ്ലീഡറുടെ ശമ്പളം 1.10 ത്തിൽ നിന്നും 1.40 ലക്ഷവും പ്ലീഡർമാറുടേത് 1 ലക്ഷത്തിൽ നിന്നും 1.25 ലക്ഷവും ആക്കി ഉയർത്തി. മൂന്ന് വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധന നൽകിയിരിക്കുന്നത്.

നേരത്തെ പി.എസ്.സി ചെയർമാന്റേയും അംഗങ്ങളുടേയും ശമ്പളം വർധിപ്പിച്ചത് വിവാദമായിരുന്നു. പി.എസ്​.സി ചെയർമാന്‍റെ മാസ വേതനം നാല് ലക്ഷം വരെ ഉയരും. അം​ഗ​ങ്ങ​ൾ​ക്ക്​ 2.42 ല​ക്ഷം ശ​മ്പ​ള​മുള്ളത് 3.4 -3.5 ല​ക്ഷ​മാ​യും വർധിക്കും. ശമ്പളവർധനവ് വഴി​ പ്ര​തി​വ​ർ​ഷം 35 കോ​ടി രൂ​പ​അ​ധി​ക ബാ​ധ്യ​തയാണ് സർക്കാറിന് വ​രുന്നത്.

ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ന്‍റെ നി​ര​ക്കി​ന്​ അ​നു​സൃ​ത​മാ​യാ​ണ് പി.എസ്.സിയിലും​ വ​ർ​ധ​ന വരുത്തിയത്. ചെ​യ​ർ​മാ​ന് ജി​ല്ല ജ​ഡ്‌​ജി​മാ​രു​ടെ സൂ​പ്പ​ർ ടൈം ​സ്കെ​യി​ലി​ലെ പ​ര​മാ​വ​ധി തു​ക​ക്ക്​ തു​ല്യ​വും അം​ഗ​ങ്ങ​ൾ​ക്ക് ജി​ല്ല ജ​ഡ്‌​ജി​മാ​രു​ടെ സെ​ല​ക്ഷ​ൻ ഗ്രേ​ഡ് സ്കെ​യി​ലി​ലെ പ​ര​മാ​വ​ധി തു​ക​ക്ക്​ തു​ല്യ​വു​മാ​കും പു​തു​ക്കി​യ ശ​മ്പ​ളം. ചെ​യ​ർ​മാ​ന്‍റെ​ നി​ല​വി​ലെ അ​ടി​സ്ഥാ​ന ശ​മ്പ​ള​മാ​യ 76,460 രൂ​പ 2,24,100 ആ​യി ഉയരും. അം​ഗ​ങ്ങ​ൾ​ക്ക്​ 70,290 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​മു​ള്ള​ത്​ 2,19,090 ആ​കും. ചെ​യ​ർ​മാ​ന്​ നി​ല​വി​ൽ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ളും ചേ​ർ​ത്ത്​ മൊ​ത്തം ശ​മ്പ​ളം 2.6 ല​ക്ഷം രൂ​പ​യാ​ണ്. പ​രി​ഷ്​​ക​ര​ണം വ​ഴി ഇ​ത്​ 3.5 - നാ​ല് ല​ക്ഷ​ത്തി​നിടയി​ലാ​കും.

അം​ഗ​ങ്ങ​ൾ​ക്ക്​ നി​ല​വി​ൽ 2.42 ല​ക്ഷം രൂ​പ ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്​ പ​രി​ഷ്​​ക​ര​ണം വ​ഴി 3.4 -3.5 ല​ക്ഷ​മാ​കും. സി​റ്റി​ങ്​ ഫീ​സ്, യാ​ത്രാ​ബ​ത്ത ഉ​ൾ​പ്പെ​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും. ശ​മ്പ​ള​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യി​ പെ​ൻ​ഷ​നും കൂടും. സ​ർ​ക്കാ​ർ സ​ർ​വി​സി​ലുള്ളവർക്ക് അതിനെ കൂ​ടി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ പെ​ൻ​ഷ​ൻ നി​ർ​ണ​യി​ക്കു​ക. ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പി.​എ​സ്.​സി​ ആ​വ​ശ്യം ര​ണ്ടു ത​വ​ണ മ​ന്ത്രി​സ​ഭ മാ​റ്റി​വെ​ച്ച​ിരു​ന്നു.

Tags:    
News Summary - The state government has also increased the salaries of High Court lawyers.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.