മകൻ മഴുകൊണ്ടടിച്ചു; പിതാവിന് പിന്നാലെ ചികിത്സയിലായിരുന്ന മാതാവും മരിച്ചു

തൃശൂർ: അവിണിശ്ശേരിയിൽ മകന്‍റെ അടിയേറ്റ അമ്മയും മരിച്ചു. അവണിശ്ശേരിയില്‍ തങ്കമണിയാണ് മരിച്ചത്. ഭര്‍ത്താവ് രാമകൃഷ്ണന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. സംഭവത്തിൽ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് മകൻ ഇരുവരേയും ആക്രമിച്ചത്. മഴു ഉപയോഗിച്ച് ഇരുവരുടെയും പ്രദീപ് തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴുത്തിനും തലക്കും ഗുരുതരമായി പരുക്കേറ്റ രാമകൃഷ്ണനെയും(72) ഭാര്യ തങ്കമണി (70)യെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

പ്രദീപ് പതിവായി മദ്യപിച്ചെത്തി വഴക്കിടുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്വത്ത് സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പ്രദീപ് മദ്യപിച്ചെത്തി വഴക്കിട്ടതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയും മകനും വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നു.

Tags:    
News Summary - The son killed his parents with an axe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.