Posted On
date_range Updated On
date_range സഹോദരങ്ങളായ കുട്ടികൾ അണക്കെട്ടിൽ മുങ്ങിമരിച്ചു
കുമ്പള (കാസർകോട്): ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിെൻറയും തളങ്കര സ്വദേശിനി ശംഷാദയുടെയും മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി. സഹോദരൻ: ശഹ്ലബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.