തിരുവനന്തപുരം : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ *കവചം' (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം) മുന്നറിയിപ്പ് സംവിധാനം ജനുവരി 21 ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തൃശ്ശൂരിലെ ആറ് സ്ഥലങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
അഴീക്കോട്, കടപ്പുറം എന്നീ വില്ലേജ് ഓഫീസുകളിലും നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മണലൂര്‍ ഗവ. ഐ.ടി.എ, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (വി.എച്ച്.എസ്.എസ്, ചാലക്കുടി), കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സൈറന്‍ സ്ഥാപിച്ചിരിക്കുന്നത്.
ഉദ്ഘാടന ദിവസമായ ജനുവരി 21 ന് വൈകീട്ട് അഞ്ചിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ സൈറണുകള്‍ മുഴങ്ങും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.