മക്ക ബസ്​ പദ്ധതി പരീക്ഷണ ഓട്ടം രണ്ടാംഘട്ടം ആരംഭിച്ചു

മക്ക: മക്ക ബസ്​ പദ്ധതിയുടെ സൗജന്യ പരീക്ഷണ ഓട്ടം രണ്ടാം ഘട്ടം ആരംഭിച്ചു. മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം വഴി മക്ക, മശാഇർ, റോയൽ കമീഷൻ ആറ്​, ഏഴ്​, പന്ത്രണ്ട്​ റൂട്ടുകളിൽ ഇന്നലെയാണ്​ ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചത്​. ​സെൻട്രൽ ഏരിയ, ഹറമൈൻ എക്സ്പ്രസ് ട്രെയിൻ, ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി എന്നിവയെ ബന്ധിപ്പിക്കുന്നതാണ്​ ഈ റൂട്ടുകൾ.

പുതിയ റൂട്ടുകളിലെ സേവനം മക്കയിലെ താമസക്കാർക്കും സന്ദർശകർക്കും വലിയ ആശ്വാസമാകും. 2022ൽ പദ്ധതി പൂർത്തിയാക്കുന്നതിനായി മക്ക ബസ് പദ്ധതി അതിന്റെ എല്ലാ റൂട്ടുകളിലും ആരംഭിക്കാനുള്ള പദ്ധതി റോയൽ കമ്മീഷന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്​.

തീർഥാടന സേവന പാതയിലെ ഈ സംരംഭം വിഷൻ 2030 ന്റെ പ്രധാന പദ്ധതികളിലൊന്നാണ്​. പദ്ധതി പൂർത്തിയാകുമ്പോൾ ദിവസവും 22 മണിക്കൂർ പ്രവർത്തിക്കുമെന്ന്​ റോയൽ കമീഷൻ മക്ക ബസ്​ പദ്ധതി വക്താവ്​ ഡോ. റയാൻ ഹാസ്​മി പറഞ്ഞു. നിലവിലെ റൂട്ടുകളിൽ റമദാനിലും ഹജ്ജ്​ സീസണിലും തീർഥാടകർക്ക്​ യാത്രക്കായി ബസ്​ സർവീസ്​ നടത്തും. ഇതിനായി വിവിധ വകുപ്പുകളുമായി സഹകരിച്ച്​ പ്രവർത്തിക്കുമെന്നും വക്താവ്​ പറഞ്ഞു.

Tags:    
News Summary - The second phase of the Mecca bus test run has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.