സ്കൂട്ടറും എയ്സും കൂട്ടിയിടിച്ച് അപകടം, യുവതി മരിച്ചു

തിരുവല്ല: കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംങ്ഷന് സമീപം സ്കൂട്ടറും എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ ബിജിമോൾ (32) ആണ് മരിച്ചത്.

വൈകിട്ട് നാലു മണിയോടെ പെരിങ്ങോൾ വായനശാലക്ക് സമീപമായിരുന്നു അപകടം. ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന മിനി ലോറിയും എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tags:    
News Summary - The scooter and the ace collided and the young woman died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.