പാലക്കാട്: 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന നാല് ദീർഘകാല കരാറുകൾ റദ്ദാക്കിയതിന്റെ ഉത്തരവാദി വൈദ്യുതി റെഗുലേറ്ററി കമീഷനാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കരാർ റദ്ദാക്കിയതിലൂടെ 410 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായെന്നും മന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടി നൽകി. 2014ലാണ് ഡി.ബി.എഫ്.ഒ.ഒ 765 മെഗാവാട്ട് വൈദ്യുതിക്കായുള്ള രണ്ട് ദീർഘകാല കരാറുകളിൽ ഏർപ്പെട്ടത്.
എന്നാൽ, റെഗുലേറ്ററി കമീഷൻ 2016 ആഗസ്റ്റിൽ ഒരു വിഭാഗം കരാറുകൾക്ക് അംഗീകാരം നിഷേധിച്ചു. എന്നാൽ, എല്ലാ കരാറുകളിൽനിന്നും തൽക്കാലം വൈദ്യുതി വാങ്ങാൻ സർക്കാറിന്റെ ഉത്തരവുപ്രകാരം കെ.എസ്.ഇ.ബി അനുമതി നൽകി. 2020 ആഗസ്റ്റിൽ വാങ്ങുന്ന വൈദ്യുതിയുടെ നിരക്കിൽ പരിധി വെച്ചതോടെ ഉൽപാദകർ അപ്പലേറ്റ് ട്രൈബ്യൂണലായ ആപ്ടെൽ മുമ്പാകെ ചോദ്യം ചെയ്തതോടെ ഉത്തരവ് സ്റ്റേ ചെയ്തു. കമിഷൻ ഈ നടപടി ചോദ്യം ചെയ്തതോടെ മൂന്നു മാസത്തിനകം തീർപ്പാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് നാല് ദീർഘകാല കരാറുകൾക്ക് അനുമതി നിഷേധിച്ച് കമീഷൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.