Posted On
date_range Updated On
date_range ഫെബ്രുവരിയിലെ പൊതുപണിമുടക്കിൽ പൊതുമേഖലയും പങ്കെടുക്കും
തിരുവനന്തപുരം: അഖിലേന്ത്യ ട്രേഡ് യൂനിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഫെബ്രുവരി 23, 24 ലെ ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്കിൽ പൊതുമേഖല ജീവനക്കാർ പങ്കെടുക്കുമെന്ന് പൊതുമേഖല തൊഴിലാളികളുടെ വിശാഖപട്ടണം ദേശീയ കൺവെൻഷൻ പ്രഖ്യാപിച്ചു. 'ഇന്ത്യയെ വളർത്തിയത് പൊതുമേഖല; പൊതുമേഖലയെ സംരക്ഷിക്കുക; ഇന്ത്യയെ സംരക്ഷിക്കുക'എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് 46 മണിക്കൂർ പണിമുടക്കിന്റെ തയാറെടുപ്പ് ചർച്ച ചെയ്യാനായിരുന്നു കൺവെൻഷൻ.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ 'ആന്ധ്ര കേസർ കലാക്ഷേത്രത്തിൽ തപൻ സെൻ പതാക ഉയർത്തി. ഡോ. ഹേമലത ഉദ്ഘാടനം ചെയ്തു. സ്വദേശ്ദേബ് റോയ് റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.